ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. രജോക്രി മേല്‍പ്പാലത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ നില്‍ക്കവേ വാഹനം ഇടിച്ചാണ് മരണപ്പെട്ടത്. ഡല്‍ഹി എ.സി.പിയായ സങ്കേത് കൗശികാണ് മരണപ്പെട്ടത്.

ഇന്നലെ രാത്രിയാണ് ദാരുണ സംഭവം നടന്നത്. ഗതാഗതക്കുരുക്കുണ്ടെന്നറിഞ്ഞ് മേല്‍പ്പാലത്തിലേയ്ക്ക് ഡ്യൂട്ടിക്കായി പോയ കൗശിക്കിനെ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഗുരുഗ്രാം-ദൗളാ കുവാ റോഡില്‍ വച്ചാണ് എ.സി.പിയെ വാഹനം ഇടിച്ചു തെറിപ്പിച്ചത്.

സംഭവസ്ഥലത്തുനിന്നും കൗശികിന്റെ ഫോണും വാച്ചും കണ്ടെടുത്തതായും പ്രദേശവാസികള്‍ പറഞ്ഞു. ഇടിച്ച വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞുവെന്നും പോലീസ് അന്വേഷണം നടത്തുകയാണെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.