ന്യൂ​ഡ​ല്‍​ഹി: ഹൈ​ദ​രാ​ബാ​ദ് ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീം കോ​ട​തി ആ​റ് മാ​സം കൂ​ടി അ​നു​വ​ദി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ആ​റി​നാ​ണ് കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ തെ​ലു​ങ്കാ​ന പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റു​മു​ട്ട​ല്‍ വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തേ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ജ​സ്റ്റീ​സ് വി.​എ​സ്. സി​ര്‍​പു​ര്‍​ക​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ സു​പ്രീം കോ​ട​തി നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.