കോ​​ട്ട​​യം : ഉ​​ഴ​​വൂ​​ര്‍ വി​​ജ​​യ​​ന്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ മൂ​​ന്നാ​​മ​​തു പു​​ര​​സ്കാ​​രം സംസ്ഥാന ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ. ഷൈ​​ല​​ജ​​യ്ക്ക് . പ​​ത്മ​​ഭൂ​​ഷ​​ന്‍ ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ്, ഡോ. ​​പി.​​ജി. രാ​​മ​​കൃ​​ഷ്ണ​​പി​​ള്ള എ​​ന്നി​​വ​​ര്‍ അ​​ട​​ങ്ങി​​യ ക​​മ്മി​​റ്റി​​യാ​​ണ് അ​​വാ​​ര്‍​​ഡ് ജേ​​താ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത് . ഇ​​ന്നു രാ​​വി​​ലെ കു​​റി​​ച്ചി​​ത്താ​​ന​​ത്തു​​ള്ള സ്മൃ​​തി​​മ​​ണ്ഡ​​പ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പു​​ര​​സ്കാ​​രം നല്‍കും .

മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍, രാ​​മ​​ച​​ന്ദ്ര​​ന്‍ ക​​ട​​ന്ന​​പ്പ​​ള്ളി, മോ​​ന്‍​​സ് ജോ​​സ​​ഫ് എം​​എ​​ല്‍​​എ, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ എ​​ന്നി​​വ​​ര്‍ ചടങ്ങില്‍ പ​​ങ്കെ​​ടു​​ക്കും . എ​​ന്‍​​സി​​പി സം​​സ്ഥാ​​ന മു​​ന്‍​​പ്ര​​സി​​ഡ​​ന്‍റ് ഉ​​ഴ​​വൂ​​ര്‍ വി​​ജ​​യ​​ന്‍റെ മൂ​​ന്നാം ച​​ര​​മ​​വാ​​ര്‍​​ഷി​​കാ​​ച​​ര​​ണം ഇ​​ന്നു രാ​​വി​​ലെ 11ന് ​​എ​​ന്‍​​സി​​പി ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ല്‍ ന​​ട​​ക്കും . സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ വ​​ഴി​​യും അ​​നു​​സ്മ​​ര​​ണ ച​​ട​​ങ്ങു​​ക​​ളും അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളും ന​​ട​​ത്തു​​ന്നു​​ണ്ട് .