ബെംഗളൂരു: കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 61 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,464 ആയി. സംസ്ഥാനത്ത് ഇന്നലെ 3649 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കര്‍ണാടകയിലെ ആകെ രോ​ഗികളുടെ എണ്ണം 71,069 ആയി. ഇതില്‍ 44,140 ആക്ടീവ് കേസുകളാണ്.

അതേസമയം ബെംഗളൂരുവില്‍ അടക്കം കര്‍ണാടകയില്‍ ഒരിടത്തും ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ പിന്‍വലിക്കുകയാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്​ക്​ ധരിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ അറിയിച്ചു.

കോവിഡ്​ വ്യാപനം തടയാന്‍ ലോക്​ഡൗണ്‍ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്​ന്‍മ​െന്‍റ്​ സോണുകളില്‍ മാത്രമായിരിക്കും നിയന്ത്രണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.