ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച വയോധിക മരിച്ചു തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ കുഞ്ഞന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മി (79) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ലക്ഷ്മിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച കോവിഡ് പോസറ്റീവ് ഫലം പുറത്തുവന്നു മൂത്രാശയ സംബന്ധമായ രോഗത്തിന്റെ ചികിത്സയ്ക്കാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ഇതേ അസുഖം മൂര്‍ച്ഛതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മൃത ദേഹം കളമശേരി ശ്മശാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംസ്‌കരിച്ച. വീട്ടില്‍ തന്നെ ആയിരുന്ന ഇവര്‍ക്ക് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല