മുംബൈ: കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് പൂനെ സ്വദേശിയായ ശങ്കര്‍ കുറാഡെ എന്ന വ്യക്തി സ്വര്‍ണം കൊണ്ടുള്ള മാസ്ക് ധരിച്ച്‌ ശ്രദ്ധേയനായത്. ഇപ്പോഴിതാ കട്ടക്കില്‍ നിന്നുള്ള മറ്റൊരു ബിസിനസുകാരനും സ്വര്‍ണ മാസ്ക് ധരിച്ച്‌ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണത്തിന്റെ മാസ്കാണ് ഇദ്ദേഹത്തിന്റേത്. കട്ടക്കിലെ കേശര്‍പൂര്‍ സ്വദേശിയായ അലോക് മൊഹന്തിയാണ് ഈ ബിസിനസുകാരന്‍. ഇദ്ദേഹം മാസ്ക് ധരിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാണ്.

ചെറുപ്പം മുതല്‍ സ്വര്‍ണത്തോട് വളരെയധികം അഭിനിവേശമുള്ള വ്യക്തിയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. മൊഹന്തിയുടെ കഴുത്തിലും വിരലുകളിലും നിരവധി സ്വര്‍ണ്ണാഭരണങ്ങളുണ്ട്. ‘കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി ‍ഞാന്‍ സ്ഥിരമായി ഈ ആഭരണങ്ങളെല്ലാം ധരിക്കുന്നുണ്ട്. സ്വര്‍ണം ധരിക്കുക എന്നത് എന്റെ ദൗര്‍ബല്യമാണ്. മറ്റുള്ള വ്യക്തികള്‍ സ്വര്‍ണത്തിന്റെ മാസ്ക് ധരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് വേണ്ടി ഒരെണ്ണം നിര്‍മ്മിക്കാന്‍ ഞാന്‍‌ ഡിസൈനറോട് ആവശ്യപ്പെട്ടു.’ – മൊഹന്തി വിശദീകരിക്കുന്നു.