ന്യൂ​​​​ഡ​​​​ല്‍​​​​ഹി: അ​തി​ര്‍​ത്തി​യി​ലെ യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ (എ​ല്‍.​എ.​സി) സം​ഘ​ര്‍​ഷ​മൊ​ഴി​വാ​ക്കാ​ന്‍ ഇ​​​​രു​​​പ​​​​ക്ഷ​​​​വും അം​​​​ഗീ​​​​ക​​​​രി​​​​ച്ച പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം മാ​​​​ത്രം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​വ​​​​ഴി സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് 15 മ​​​​ണി​​​​ക്കൂ​​​​ര്‍ നീ​​​​ണ്ടു​​​​നി​​​​ന്ന സൈ​​​​നി​​​​ക ച​​​​ര്‍​​​​ച്ച​​​​യി​​​​ല്‍ ഇ​​​​ന്ത്യ വ്യ​​​​ക്ത​​​​മാ​​​​ക്കി. കി​​​​ഴ​​​​ക്ക​​​​ന്‍ ല​​​​ഡാ​​​​ക്കി​​​​ല്‍ സൈ​​​​നി​​​​ക സം​​​​ഘ​​​​ര്‍​​​​ഷ​​​​മു​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ചൈ​​​​ന​​​​യ്ക്കു ശ​​​​ക്ത​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ച​​​​ര്‍​​​​ച്ച​​​​യി​​​​ല്‍ ഇ​​​​ന്ത്യ ന​​​​ല്‍​​​​കി​​​യ​​​ത്.

ഇ​​​​രുപ​​​​ക്ഷ​​​​ത്തെ​​​​യും ക​​​​മാ​​​​ന്‍​​​​ഡ​​​​ര്‍ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ച​​​​ര്‍​​​​ച്ച ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​ല​​​​ര്‍​​​​ച്ചെ ര​​​​ണ്ടി​​​​നാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. മേ​ഖ​ല​യി​ലെ സേ​നാ​സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ്​ ച​ര്‍​ച്ച​യി​ല്‍ കൂ​ടു​ത​ല്‍ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​യ​ത്.

യ​​​​ഥാ​​​​ര്‍​​​​ഥ നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ ഭാ​​​​ഗ​​​​ത്തെ ചു​​​​ഷൂ​​​​ലി​​​​ല്‍ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ 11 നാ​​​​ണ് ല​​​​ഫ്. ജ​​​​ന​​​​റ​​​​ല്‍ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ലേ ​​​​ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ 14 കോ​​​​റി​​​​ന്‍റെ ക​​​​മാ​​​​ന്‍​​​​ഡ​​​​ര്‍ ല​​​​ഫ്. ജ​​​​ന​​​​റ​​​​ല്‍ ഹ​​​​രീ​​​​ന്ദ​​​​ര്‍ സിം​​​​ഗ് ഇ​​​​ന്ത്യ​​​​ന്‍ സം​​​​ഘ​​​​ത്തെ ന​​​​യി​​​​ച്ചു. ദ​​​​ക്ഷി​​​​ണ സി​​​​ന്‍​​​​ജി​​​​യാം​​​​ഗ് മി​​​​ലി​​​​ട്ട​​​​റി റീ​​​​ജി​​​​യ​​​​ണി​​​​ലെ മേ​​​​ജ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ലി​​​​യു ലി​​​​ന്‍ ആ​​​​ണ് ചൈ​​​​നീ​​​​സ് സം​​​​ഘ​​​​ത്തെ ന​​​​യി​​​​ച്ച​​​​ത്. ‘അ​പാ​യ മേ​ഖ​ല​ക​ള്‍’ ഏ​തൊ​ക്കെ എ​ന്ന്​ ഇ​ന്ത്യ കൃ​ത്യ​മാ​യി ‘ചൈ​നീ​സ്​ പീ​പ്പി​ള്‍​സ്​ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി’ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഉന്നതസൈ​​​​നി​​​​കോ​​​ദ്യോ​​​ഗ സ്ഥര്‍ ച​​​​ര്‍​​​​ച്ച​​​​യി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ല്‍ എം.​​​​എം. ന​​​​ര​​​​വ​​​​നെ അ​​​​റി​​​​യി​​​​ച്ചു. ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​കി ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഉ​​​​ന്ന​​​​ത സൈ​​​​നി​​​​കോദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ യോ​​​​ഗം ചേ​​​​ര്‍​​​​ന്ന് സ്ഥി​​​​ഗ​​​​തി​​​​ക​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്തി. ച​ര്‍​ച്ച​യി​ലു​ണ്ടാ​യ ധാ​ര​ണ​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ഇ​ന്ത്യ​ക്ക്​ ചൈ​ന​യോ​ടൊ​പ്പം ചേ​രാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ അ​വ​രു​ടെ വി​ദേ​ശ​മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഹു​വ ചു​ന്യ​ങ്​ പ​റ​ഞ്ഞു.

പാ​​​​ങ്ങോം​​​​ഗ്, ഡെ​​​​സ്പാം​​​​ഗ് എ​​​​ന്നീ സം​​​​ഘ​​​​ര്‍​​​​ഷ​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​ളി​​​ല്‍​​​നി​​​ന്നു​​​ള്ള സൈ​​​​നി​​​​ക പി​​​​ന്‍​​​​മാ​​​​റ്റ​​​​ത്തി​​​നാ​​​ണ് ചൊ​​​വ്വാ​​​ഴ്ച​​​ത്തെ ച​​​​ര്‍​​​​ച്ച​​​​യി​​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​​ധാ​​​ന്യം ന​​​ല്‍​​​കി​​​യ​​​ത്. അ​​​​തി​​​​ര്‍​​​​ത്തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ഇ​​​​രു​​​​പ​​​​ക്ഷ​​​​വും അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള എ​​​​ല്ലാ പെ​​​രു​​​മാ​​​റ്റ​​​ച​​​ട്ട​​​ങ്ങ​​​ളും ചൈ​​​​ന പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ച​​​​ര്‍​​​​ച്ച​​​​യി​​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി സൈ​​​​ന്യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗോ​​​​ഗ്ര, ഹോ​​​​ട്ട്സ്‌​​​​പ്രിം​​​​ഗ്, ഗ​​​​ല്‍​​​​വാ​​​​ന്‍ പോ​​​യി​​​ന്‍റി​​​ല്‍​​​നി​​​ന്ന് ചൈ​​​​നീ​​​​സ് സൈ​​​​ന്യം പി​​​​ന്‍​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു. പാം​​​​ങ്ങോം​​​​ഗ് ത​​​​ടാ​​​​ക​​​​ത്തി​​​​ന്‍റെ ഫിം​​​​ഗ് നാ​​​​ല് മേ​​​​ഖ​​​​ല​​​​യി​​​​ല്‍​​​​നി​​​​ന്നും ചൈ​​​​ന പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​ന്ന് ഇ​​​ന്ത്യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യ​​​ഥാ​​​ര്‍​​​ഥ​​​ നി​​​യ​​​ന്ത്ര​​​ണ രേ​​​ഖ​​​യി​​​ല്‍​​​നി​​​ന്ന് ഇ​​​​രുപ​​​​ക്ഷ​​​​വും 1.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പി​​​​ന്‍​​​​മാ​​​​റാ​​​ന്‍ നേ​​​ര​​​ത്തെ ധാ​​​ര​​​ണ​​​യി​​​ലാ​​​യി​​​ട്ടു​​​ണ്ട്.