ഗള്‍ഫില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം സ്വദേശി റെജി മാത്യു ആണ് സൗദി അല്‍ കോബാറില്‍ മരിച്ചത്. 45 വയസായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 324 ആയി. ആകെ മരണം 3546. ഇരുപത്തിനാലുമണിക്കൂറിനിടെ 6,110 കൂടി വൈറസ് സ്ഥിരീകരിച്ചു. 5,47,127 രോഗബാധിതരാണ് ഗള്‍ഫിലുള്ളത്.

സൗദിയില്‍ പുതുതായി 40 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം 2,283 ആയി. റിയാദ് 17, ജിദ്ദ 10, മക്ക 2, മദനീ 2, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, വാദി ദവാസിര്‍ 1, ജീസാന്‍ 2, ഹുത്ത ബനീ തമീം 1, സുലൈയില്‍ 1, താദിഖ് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബഹ്റൈനില്‍ കോവിഡ് രോഗ ബാധയില്‍ ഇന്ന് അഞ്ചു മരണം കൂടി സംഭവിച്ചതോടെ രോഗബാധയിലുള്ള ആകെ മരണസംഖ്യ 116 ആയി.കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേരാണ് കോവിഡ് ചികില്സയിലിരിക്കെ മരിച്ചത് . രോഗം ബാധിച്ചവരുടെ എണ്ണം 56887 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 46897 ഉം മരണ സംഖ്യ 399 ഉം ആയി ഉയര്‍ന്നു. നിലവില്‍ 9511 പേരാണ് ചികിത്സയില്‍ ഉള്ളത് 146 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.