രാജ്യത്ത് 75,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ഇക്വിറ്റി ഇന്‍വെസ്‌റ്റ്‌മെന്‍റുകളിലൂടെയും മറ്റ് സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള പദ്ധതികളിലൂടെയുമായിരിക്കും നിക്ഷേപം നടക്കുക. അടുത്ത അഞ്ച് മുതലുള്ള ഏഴ് വര്‍ഷ കാലയളവിലാകും ഗൂഗിള്‍ നിക്ഷേപം നടത്തുക.

ആറാമത് ഗൂഗിള്‍ ഫോര്‍ വെര്‍ച്വല്‍ മീറ്റിലാണ് ഗൂഗില്‍ സി.ഇ.ഒ സുന്ദര്‍പിച്ചെ ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ ഇന്ത്യക്കുള്ള പിന്തുണയാണ് ഇതെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദര്‍ പിച്ചെയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് സുന്ദര്‍ പിച്ചെയുടെ ട്വീറ്റ്.