തിരുവനന്തപുരം; തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് നിര്‍ണായക മൊഴി നല്‍കി ഒന്നാം പ്രതി സരിത്ത്. ഇടപാടില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് സരിത്ത് വെളിപ്പെടുത്തി. ഇപ്പോള്‍ കസ്റ്റംസിന്റെ് കസ്റ്റഡിയിലുള്ള സരിത്തിനെ പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.

രാവിലെ മുതല്‍ കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സരിത്തിനെ ചോദ്യം ചെയ്യുകയായിരുന്നു. സ്വപ്ന സുരേഷും സന്ദീപുമായുള്ള ഇടപാടുകള്‍, കേസില്‍ പങ്കുള്ള കൂടുതല്‍ പേരുടെ വിവരങ്ങള്‍ എന്നിങ്ങനെ നിര്‍ണായക വിവരങ്ങള്‍ ആണ് കസ്റ്റംസിന് ചോദ്യം ചെയ്യലിലൂടെ ലഭിച്ചത്. എന്‍ഐഎയെ കേസില്‍ ഉള്‍പ്പെടുത്തിയ ഫാസില്‍ ഫരീദിനും കേസില്‍ പങ്കുണ്ടെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു. കേസില്‍ സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.