ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശക്തമായ നിയന്ത്രങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരുന്നത്.രാജ്യാന്തര വിമാനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ദുബായ് ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ് ഇതിനായി മുന്നോട്ട് വെച്ചിരിക്കുന്നത്. പത്ത് രാജ്യങ്ങളില്‍ നിന്നും ദുബായില്‍ എത്തുന്നവര്‍ കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം. ദുബായിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്ബാണ് കൊവിഡ് നെഗറ്റീവ് പരിശോധന ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.

ദുബായിലേക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദുബായ് എയര്‍ലൈന്‍സ് പുറത്തിറക്കിയിട്ടുണ്ട്. വിമാനത്തില്‍ കയറുന്നതിന് മുമ്ബ് തന്നെ കൊവിഡ് പരിശോധനാ ഫലം നല്‍കിയിരിക്കണം. ഏകദേശം 96 മണിക്കൂറിന് മുമ്ബ് തന്നെ പരിശോധനാ ഫലം നല്‍കണമെന്നാണ് ദുബായ് എയര്‍ലൈന്‍സ് യാത്രക്കാരോട് ആവശ്യപ്പെടുന്നത്. ദുബായില്‍ ഉടനീളം സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൊവിഡ്-നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്ക് ദുബായില്‍ എത്തിയാല്‍ ക്വാറന്റീന്‍ എടുക്കേണ്ട ആവശ്യമില്ല. വിനോദസഞ്ചാരികള്‍ക്കായി വിമാനത്താവളങ്ങളില്‍ പിസിആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏത് രാജ്യത്ത് നിന്നാണ് എത്തുന്നത് ആ രാജ്യത്തെ പ്രാദേശിക സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറി ഫലം ആണ് ഹാജരാക്കേണ്ടത്.വൈറസിനായി പരിശോധന നടത്തുന്നതിന് പുറമേ യാത്ര ഇന്‍ഷുറന്‍സും ഉണ്ടായിരിക്കും. ദുബായില്‍ എത്തി ഇനി കൊവിഡ് പിടിപെട്ടാല്‍ ആവശ്യമെങ്കില്‍ ചികിത്സയ്ക്കും ക്വാറന്റീന്‍ ചെലവുകള്‍ വഹിക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ യാത്രാ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്,ഈജിപ്ത്,ഇന്ത്യ,ഇറാന്‍,പാകിസ്ഥാന്‍,ഫിലിപ്പീന്‍സ്,റഷ്യന്‍ ഫെഡറേഷന്‍,ടാന്‍സാനിയ,

യുഎസ്‌എ – ഡാളസ് ഫോര്‍ട്ട് വര്‍ത്ത് (ഡിഎഫ്ഡബ്ല്യു), ഹ്യൂസ്റ്റണ്‍ (ഐഎഎച്ച്‌), ലോസ് ഏഞ്ചല്‍സ് (ലാക്‌സ്), സാന്‍ ഫ്രാന്‍സിസ്‌കോ (എസ്‌എഫ്‌ഒ), ഫോര്‍ട്ട് ലോഡര്‍ഡേല്‍ (എഫ്‌എല്‍എല്‍), ഒര്‍ലാന്‍ഡോ (എംസിഒ), കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ടെക്‌സസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആണ് ദുബായിലേക്ക് എത്തുന്നതിന് രണ്ട് ദിവസം മുമ്ബ് കൊവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.