ചേ​​ര്‍​​ത്ത​​ല : കെ.​​കെ. മ​​ഹേ​​ശ​​ന്‍ എ​​സ്‌എ​​ന്‍​​ഡി​​പി ചേ​​ര്‍​​ത്ത​​ല യൂ​​ണി​​യ​​ന്‍ ക​​ണ്‍​വീ​​ന​​റാ​​യിരുന്ന സമയത്ത് മൈ​​ക്രോ​​ഫി​​നാ​​ന്‍​​സ് വാ​​യ്പ​​യി​​ല്‍ 3.39 കോ​​ടി​​യു​​ടെ വെ​​ട്ടി​​പ്പ് ന​​ട​​ത്തിയതായി യൂ​​ണി​​യ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ ആ​രോ​പി​ച്ചു .

2014 മേ​​യ് 13 മു​​ത​​ല്‍ 2019 ജൂ​​ലാ​​യ് 11വ​​രെ മ​​ഹേ​​ശ​​ന്‍ ചേ​​ര്‍​​ത്ത​​ല യൂ​​ണി​​യ​​ന്‍റെ അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ക​​മ്മി​​റ്റി ക​​ണ്‍​വീ​ന​​റാ​​യി​​രു​​ന്നു . 23 വ്യാ​​ജ യൂ​​ണി​​റ്റു​​ക​​ളു​​ടെ പേ​​രി​​ലാ​​ണ് വാ​​യ്പ ത​​ട്ടി​​പ്പു ന​​ട​​ന്ന​​ത്. യൂ​​ണി​​യ​​ന്‍ ബാ​​ങ്ക് ക​​ല​​വൂ​​ര്‍ ശാ​​ഖ​​യു​​മാ​​യു​​ള്ള വാ​​യ്പ ഇ​​ട​​പാ​​ടി​​ല്‍ മാ​​ത്രം 3.39 കോ​​ടി രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ടാ​​ണു ള്ളത് . 60 മാ​​സ കാ​​ലാ​​വ​​ധി​​യി​​ല്‍ യൂ​​ണി​​യ​​ന്‍ ബാ​​ങ്ക് ന​​ല്‍​​കി​​യ 5.66 കോ​​ടി വാ​​യ്പ മൈ​​ക്രോ​​ഫി​​നാ​​ന്‍​​സ് ഗ്രൂ​​പ്പു​​ക​​ള്‍​​ക്ക് ന​​ല്‍​​കു​​ക​​യും 30 മാ​​സ​​ത്തെ കാ​​ലാ​​വ​​ധി​​ക്കു​​ള്ളി​​ല്‍ തി​​രി​​ച്ചു വ​​ന്ന തു​​ക യൂ​​ണി​​യ​ന്‍റെ ത​​ന​​ത് ഫ​​ണ്ടെ​​ന്ന വ്യാ​​ജേ​​ന ചേ​​ര്‍​​ത്ത​​ല ന​​ഗ​​ര​​ത്തി​​ലെ സ​​ഹ​​ക​​ര​​ണ​​ബാ​​ങ്കി​​ല്‍ നി​​ക്ഷേ​​പി​​ച്ചെന്നും നേ​​താ​​ക്ക​​ള്‍ പറയുന്നു .

ശ്രീ​​ക​​ണ്ഠേ​​ശ്വ​​രം സ്കൂ​​ളി​​ന്‍റെ മാ​​നേ​​ജ​​രാ​​യി പ്ര​​വ​​ര്‍​​ത്തി​​ക്ക​​വേ വി​​ദ്യാ​​ഭ്യാ​​സ സം​​ഭ​​ാവ​​ന​​യാ​​യി ല​​ഭി​​ച്ച കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ ക​​ണ​​ക്കി​​ല്‍ പെ​​ടു​​ത്താ​​തെ ക്ര​​മ​​ക്കേ​​ട് ന​​ട​​ത്തി​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യെ​​ന്നും ഇ​​വ​​ര്‍ ആരോപിക്കുന്നു . മ​​ഹേ​​ശ​​ന്‍ സ്വ​​യം വി​​ശു​​ദ്ധ​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ചാ​​ണ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​നേ​​യും കെ.​​എ​​ല്‍. അ​​ശോ​​ക​​നേ​​യും തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി​​യേ​​യും അ​​ധി​​ക്ഷേ​​പി​​ച്ച്‌ ആണ്‌ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് . വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ന് പൂ​​ര്‍​​ണ പി​​ന്തു​​ണ ന​​ല്‍​​കു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു. ‌