നെയ്മറിന്റെ ബാഴ്സലോണ വിട്ട് പോയ നീക്കത്തെ പരിഹസിച്ച്‌ മുന്‍ ബ്രസീല്‍ താരം ജുനിഞ്ഞോ രംഗത്ത്. നെയ്മര്‍ ബാഴ്സലോണ വിട്ട് പി എസ് ജിയിലേക്ക് പോയത് പണത്തിന് വേണ്ടി മാത്രമാണെനും വേറെ ഒരു കാരണവും ഇതിന് പിന്നില്‍ ഇല്ല എന്നും ജുനിഞ്ഞോ പറഞ്ഞു. ബ്രസീലില്‍ തങ്ങളെ പഠിപ്പിക്കുന്നത് തന്നെ പണമല്ലാതെ വേറെ ഒന്നും കാര്യമാക്കേണ്ടതില്ല എന്നാണെന്നും ജുനിഞ്ഞോ പറഞ്ഞു.

എവിടെ പണം കൂടുതല്‍ കിട്ടുന്നോ അവിടെ പോവുക എന്നതാണ് ബ്രസീല്‍ താരങ്ങളുടെ ശൈലി എന്നും അദ്ദേഹം വിമര്‍ശിച്ചു. നെയ്മര്‍ പണത്തിന് വേണ്ടി പി എസ് ജിയില്‍ എത്തി. പി എസ് ജി നെയ്മറിന് വേണ്ടതല്ലാം നല്‍കി. എന്നിട്ടും കരാര്‍ കാലം അവസാനിക്കും മുമ്ബ് നെയ്മര്‍ ക്ലബ് വിടാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ ലിയോണ്‍ ക്ലബിന്റെ സ്പോര്‍ട്സ് ഡയറക്ടര്‍ കൂടെയായ ജുനിഞ്ഞോ പറഞ്ഞു.