ബംഗളൂരു: മേയ്​ 23ന്​ ബംഗളൂരുവില്‍നിന്ന്​ തിരുവനന്തപുരത്തേക്ക്​ സര്‍വിസ്​ നടത്തിയ ശ്രമിക്​ ട്രെയിനിലെ യാത്രക്കാര്‍ക്ക്​ ടിക്കറ്റ്​ നിരക്ക്​ കിഴിച്ചുള്ള ബാക്കി തിരിച്ചുനല്‍കുന്നു. യാത്രാകൂലി ഒഴിച്ചുള്ള ബാക്കിതുക തിരിച്ചുലഭിക്കേണ്ടവര്‍ നോര്‍ക്ക റൂട്ട്​സ്​ വെബ്​സൈറ്റിലെ ‘നോര്‍ക്ക ട്രെയിന്‍ ടിക്കറ്റ്​ റീഫണ്ട്​ ക്ലെയിം ഫോം’ എന്ന ഒപ്​ഷനില്‍ ക്ലിക്ക്​ ചെയ്​ത്​ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന്​ ബംഗളൂരു നോര്‍ക്ക വികസന ഒാഫിസര്‍ റീസ രഞ്​ജിത്​ അറിയിച്ചു. പേര്​, മൊബൈല്‍ നമ്ബര്‍, ടിക്കറ്റിനായി നല്‍കിയ തുക, യാത്ര പുറപ്പെട്ട  സ്​റ്റേഷന്‍ ഇറങ്ങിയ സ്​റ്റേഷൻ, അക്കൗണ്ട്​ വിവരം എന്നിവ സഹിതമാണ്​ അപേക്ഷ നൽകേണ്ടത്​. ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾ നൽകിയ വിവരങ്ങൾ തന്നെയാണ്​ തുക റീഫണ്ട്​ ലഭിക്കാനും നൽകേണ്ടത്​. റീഫണ്ട്​ സംബന്ധിച്ച വിവരങ്ങൾ രജിസ്​റ്റർ ചെയ്​ത മൊബൈൽ നമ്പറിൽ നേരിട്ട്​ ലഭിക്കും.

ബംഗളൂരു- തിരുവനന്തപുരം നോൺ എ.സി സെക്കൻഡ്​ സിറ്റിങ്​ ട്രെയിനിൽ 1496 പേരാണ്​ യാത്ര ചെയ്​തത്​. പാലക്കാട്​, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്​റ്റോപ്പുള്ള സ്​പെഷൽ ട്രെയിനിൽ എല്ലാ യാത്രികർക്കും 1000 രൂപ വീതമായിരുന്നു ടിക്കറ്റ്​ നിരക്ക്​.