തിരുവനന്തപുരം: പാർട്ടി പുനസംഘടന പൂർത്തിയാക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കെപിസിസി യോഗത്തിൽ കൈകൂപ്പി അഭ്യർഥിച്ചായിരുന്നു സുധാകരന്റെ വൈകാരിക പ്രസംഗം.
നിങ്ങൾക്ക് പുനസംഘടന വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് സുധാകരൻ പറഞ്ഞു. പുനസംഘടന പൂർത്തിയാക്കാൻ സഹായിക്കണമെന്ന് അദ്ദേഹം കൈകൂപ്പി അഭ്യർഥിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും പുനസംഘടന പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സുധാകരൻ നേതാക്കളുടെ മുന്നിൽ കൈകൂപ്പി അഭ്യർഥിച്ചത്.
യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെയും വിമർശനമുണ്ടായി. പാർട്ടിയിലെ പ്രശ്നക്കാരായ അരിക്കൊമ്പന്മാരെ പിടിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഓഫിസിലേക്ക് ഒരുദിവസമെങ്കിലും കല്ലെറിഞ്ഞില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കമില്ലെന്ന് കെ. മുരളീധരനെതിരെ എം.എം.നസീര്‍ ഒളിയമ്പെയ്തു.
ശശി തരൂർ എംപി പാർട്ടിയേക്കാൾ വലുതാകാൻ ശ്രമിക്കുകയാണെന്നും വിമർശനമുണ്ടായി. തരൂർ പാർട്ടി നിലപാടിനൊപ്പം നിൽക്കുന്നില്ലെന്നായിരുന്നു പരുടേയും പരാതി.



