ന്യൂ​യോ​ര്‍​ക്ക്: രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ നി​ർ​ഭ​യം പോ​രാ​ടി​യ​താ​ണ് താ​ൻ ചെ​യ്ത ഒ​രേ​യൊ​രു കു​റ്റ​മെ​ന്ന് അമേരിക്കൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്.

ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ട്രം​പ് ത​ന്‍റെ മാ​ർ-​എ-​ലാ​ഗോ എ​സ്റ്റേ​റ്റി​ൽ പ്ര​സം​ഗം ആ​രം​ഭി​ച്ചു. 25 മി​നി​റ്റോ​ളം അ​ദ്ദേ​ഹം ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ദൈ​വം നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും അ​നു​ഗ്ര​ഹി​ക്ക​ട്ടെ, അ​മേ​രി​ക്ക​യി​ൽ ഇ​ങ്ങ​നെ​യൊ​ന്നും സം​ഭ​വി​ക്കു​മെ​ന്ന് താ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ആ​ദ്യ വാ​ക്കു​ക​ൾ.

2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് വ്യാ​ജ കേ​സ് കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​ത് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. ട്രം​പി​ന്‍റെ മ​ക​ൻ ഡൊ​ണാ​ൾ​ഡ് ട്രം​പ് ജൂ​നി​യ​റും കിം​ബ​ർ​ലി ഗി​ൽ​ഫോ​യ്‌​ലും മ​ക​ൾ ടി​ഫാ​നി ട്രം​പും മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത് ജ​ന​ക്കൂ​ട്ട​ത്തി​ന്റെ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ്25 മി​നു​റ്റ് നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ വി​മ​ർ​ശി​ച്ചു.

ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട രാ​ജ്യ​ത്തി​ന് മു​ക​ളി​ൽ കാ​ർ​മേ​ഘ​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. ലോ​കം അ​മേ​രി​ക്ക​യെ നോ​ക്കി ചി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക നാ​ശ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​ത് മാ​ന്‍​ഹാ​ട്ട​ണ്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ ശേ​ഷം ട്രം​പ് പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ സ​മാ​പ​ന പ്ര​സം​ഗ​ത്തി​ൽ ട്രം​പി​ന്‍റെ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ മാ​ൻ​ഹ​ട്ട​ൻ ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ആ​ൽ​വി​ൻ ബ്രാ​ഗി​ന്‍റെ ഭാ​ര്യ​യെ​യും കേ​സി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ജ​ഡ്ജി​യു​ടെ മ​ക​ളെ​യും ഉ​ൾ​പ്പെ​ടെ ട്രം​പ് ആ​ക്ഷേ​പി​ച്ചു. ത​ന്നെ വെ​റു​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ഒ​രു ജ​ഡ്ജി​യാ​ണു​ള്ള​ത്.

അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​ന് വേ​ണ്ടി​യാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ട​തി ത​നി​ക്കെ​തി​രെ പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ ആ​ൽ​വി​ൻ ബ്രാ​ഗ് ചോ​ർ​ത്തി​യെ​ന്നും അ​ദ്ദേ​ഹ​മാ​ണ് യ​ഥാ​ർ​ത്ഥ കു​റ്റ​വാ​ളി​യെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

ട്രം​പി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും വെ​ല്ലു​വി​ളി​യും നി​റ​ഞ്ഞ​താ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചു പോ​ണ്‍ താ​ര​ത്തി​നു പ​ണം ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്ത് ന്യൂ​യോ​ര്‍​ക്ക് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രി​ക്കു​ന്നു. ത​നി​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ള്‍ ട്രം​പ് നി​ഷേ​ധി​ച്ചു കു​റ്റാ​രോ​പി​ത​നാ​യ ട്രം​പ് ഇ​നി വി​ചാ​ര​ണ നേ​രി​ട​ണം.

2016ല്‍ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പോ​ണ്‍ താ​രം സ്റ്റോ​മി ഡാ​നി​യ​ല്‍​സു​മാ​യു​ള്ള ബ​ന്ധം ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ 13000 ഡോ​ള​ര്‍ ന​ല്‍​കി​യെ​ന്ന​താ​ണ് ട്രം​പി​നെ​തി​രാ​യ കേ​സ്.

ന്യൂ​യോ​ര്‍​ക്കി​ലെ ട്രം​പ് ട​വ​റി​ലെ വ​സ​തി​യി​ല്‍ നി​ന്ന് മ​ന്‍​ഹാ​ട്ട​ന്‍ കോ​ട​തി​യി​ലെ​ത്തി​യ ട്രം​പ് ജ​ന​ങ്ങ​ള്‍​ക്ക് നേ​രെ കൈ​വീ​ശി​കാ​ണി​ച്ചാ​ണ് അ​ക​ത്തേ​ക്ക് ക​യ​റി​യ​ത്. ട്രം​പ് ട​വ​റി​ല്‍ നി​ന്നും പു​റ​പ്പെ​ടു​മ്പോ​ള്‍ ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. കോ​ട​തി​യി​ലെ വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം മ​ട​ങ്ങി​യ ട്രം​പ് പ​ക്ഷെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​ല്ല. പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് ട്രം​പി​നോ​ട​ടു​ത്ത കേ​ന്ദ്ര​ങ്ങ​ള്‍ അ​റി​യി​ച്ചി​രു​ന്നു

കോ​ട​തി​യി​ല്‍ ജ​ഡ്ജി യു​വാ​ന്‍ മെ​ര്‍​ക്ക​നു​മു​ന്നി​ല്‍ ഹാ​ജ​രാ​യ ട്രം​പി​നെ കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ച്ചു. 34 കു​റ്റ​ങ്ങ​ളാ​ണ് ട്രം​പി​നു​മേ​ല്‍ ചു​മ​ത്തി​യ​ത്. ഈ​സ​മ​യം കോ​ട​തി പ​രി​സ​ര​ത്ത് ട്രം​പ​നു​കൂ​ലി​ക​ളും എ​തി​ര്‍​ക്കു​ന്ന​വ​രു​മാ​യി വ​ന്‍ ജ​ന​ക്കൂ​ട്ട​വു​മു​ണ്ടാ​യി​രു​ന്നു.