ബീജിംഗ് : യുക്രെയിനിൽ യുദ്ധത്തിന് പ്രോത്സാഹനം നൽകുന്ന നിലപാട് യു.എസ് അവസാനിപ്പിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ. ശനിയാഴ്ച ചൈനീസ് സന്ദർശനത്തിനിടെയാണ് ലൂലയുടെ പരാമർശം.
യു.എസും യൂറോപ്യൻ യൂണിയനും സമാധാന ചർച്ചകളെ പറ്റി സംസാരിക്കണമെന്നും ലോകത്തിന് അതാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബ്രസീൽ അതിൽ നിന്ന് വിട്ടുനിന്നു. പ്രശ്നം നയതന്ത്രമായി പരിഹരിക്കണമെന്നാണ് ബ്രസീലിന്റെ നിലപാട്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ലൂല വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു.



