ന്യൂ​യോ​ർ​ക്ക്: ട്വി​റ്റ​ർ മേ​ധാ​വി സ്ഥാ​ന​ത്ത് തു​ട​ര​ണോ എ​ന്നു ചോ​ദി​ച്ച് അ​ഭി​പ്രാ​യ സ​ർ​വേ ന​ട​ത്തി​യ ഇ​ലോ​ൺ മ​സ്കി​ന് ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി. അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ൽ ഭൂ​രി​ഭാ​ഗം പേ​രും മ​സ്ക് മാ​റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

17,502,391 പേ​രാ​ണ് പോ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ 57.5 ശ​ത​മാ​നം പേ​രും മ​സ്ക് മാ​റ​ണം എ​ന്നാ​ണ് ഉ​ത്ത​രം ന​ല്‍​കി​യ​ത്. ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ വേ​ണം ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കേ​ണ്ട​തെ​ന്നും ഇ​ത​നു​സ​രി​ച്ച് ട്വി​റ്റ​ർ പോ​ളി​സി​ക​ളി​ൽ മാ​റ്റം​വ​രു​ത്തു​മെ​ന്നും മ​സ്‌​ക് അ​റി​യി​ച്ചി​രു​ന്നു.

അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ന്‍റെ ഫ​ലം താ​ൻ അം​ഗീ​ക​രി​ക്കു​മെ​ന്നും മ​സ്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. അ​തി​നി​ടെ ട്വി​റ്റ​റി​ൽ മ​റ്റു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റ​ഗ്രാ​മും അ​ട​ക്ക​മു​ള്ള സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ട​ന്‍റും ലി​ങ്കും ട്വി​റ്റ​റി​ൽ പ​ങ്ക് വ​യ​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്.