അയ്യന്തോൾ: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 66കാരനു 25 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിള്ളന്നൂർ വില്ലേജ് ഉദയനഗറിൽ ജോയിയെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒന്പതു മാസംകൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പരാമർശിക്കുന്നു.
2018 ലാണ് കേസിനാസ്പദമായ സംഭവം. ആദ്യ പീഡനത്തിനുശേഷം ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്നും പ്രതിയുടെ പ്രായം പരിഗണിച്ച് ഒഴിവാക്കുന്നതായും വിധിയിൽ പറയുന്നു.



