തി​രു​വ​ന​ന്ത​പും: തൃ​ക്കാ​ക്ക​ര കൂ​ട്ട ബ​ലാ​ത്സം​ഗ കേ​സ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സി​ഐ പി.​ആ​ർ. സു​നു​വി​നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ടും. ഇ​തി​നു​ള്ള ക​ര​ട് ഉ​ത്ത​ര​വ് നി​യ​മ​സെ​ക്ര​ട്ട​റി അം​ഗീ​ക​രി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റി.

പി.​ആ​ർ. സു​നു​വി​ന്‍റെ പി​രി​ച്ചു​വി​ട​ൽ ഉ​ത്ത​ര​വു മാ​തൃ​ക​യാ​ക്കി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും പി​രി​ച്ചു​വി​ട​ലു​ണ്ടാ​കും. പോ​ക്സോ പ്ര​തി​ക​ൾ ഉ​ൾ​പ്പ​ടെ അ​റു​പ​തോ​ളം പേ​ർ ഗു​രു​ത​ര ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പോ​ലീ​സു​കാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

പി.​ആ​ർ. സു​നു​വി​ന്‍റെ കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന പോ​ലീ​സി​ൽ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളാ​യ 828 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ള്ള​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

സി​ഐ മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട​ണ​മെ​ങ്കി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ആ​ഭ്യ​ന്ത​ര വ​കു​പ്പാ​ണ് ഉ​ത്ത​ര​വി​റ​ക്കേ​ണ്ടത്. ​മ​റ്റ് ഉ​ദ്യോ​സ്ഥ​രു​ടെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യ്ക്കു തീ​രു​മാ​ന​മെ​ടു​ക്കാം. ക്രി​മി​ന​ൽ കേ​സ് പ​ട്ടി​ക​യി​ൽ ഗു​രു​ത സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ത്തി​ൽ പി​രി​ച്ചു​വി​ട​ലി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി തു​ട​ങ്ങി.