ഡ​മാ​സ്ക​സ്: സി​റി​യ​യു​ടെ ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ ഡ​മാ​സ്ക​സി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​ട്ടേ​റെ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന​താ​യും ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി സ​ന ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു.

ഗോ​ലാ​ൻ കു​ന്നു​ക​ളി​ൽ നി​ന്ന് പു​ല​ർ​ച്ചെ 12:15നാ​ണ് ഇ​സ്ര​യേ​ൽ മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​ത്. അ​വ​യി​ൽ മി​ക്ക​തും സി​റി​യ​ൻ വ്യോ​മ പ്ര​തി​രോ​ധം വെ​ടി​വ​ച്ചി​ട്ട​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഇ​സ്ര​യേ​ൽ സൈ​ന്യം ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ല്ല​യു​ടെ താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് അ​ടു​ത്തി​ടെ​യാ​യി നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​സ്ര​യേ​ൽ ന​ട​ത്തി​യി​രു​ന്നു.