കണ്ണൂര്‍: കോഴിക്കോട്ട് ട്രെയിനില്‍ തീവച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം കണ്ണൂരിലെത്തി. കൊച്ചിയിലും ബംഗളൂരുവിലുമുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. ഇന്ന് ഉച്ചയോടെ ആക്രമണം നടന്ന ട്രെയിന്‍ ബോഗി സംഘം പരിശോധിക്കും.
രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ള ആക്രമണമായതിനാലാണ് എന്‍ഐഎ ഇവിടെയെത്തി പരിശോധന നടത്തുന്നത്. സംസ്ഥാന പോലീസിലെ ഉന്നതരുമായി എന്‍ഐഎ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള ആക്രമണമല്ലാത്തതിനാല്‍ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും.



