ഭുവനേശ്വർ: ഒഡീഷയിലെ മാർക്കറ്റിൽ തീപിടിത്തം. 200ലധികം കടകൾ കത്തിച്ചാമ്പലായി. കിയോഞ്ജർ ജില്ലയിലാണ് സംഭവം.
അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ മണിക്കൂറോളം നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് തീ നിയന്ത്രണവിധേയമാക്കാൻ സാ ധിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.



