കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന് നാട് യാത്രാമൊഴിയേകി. നരയംകുളത്തെ “രാമവനം’ വീട്ടുവളപ്പില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
എഴുത്തുകാരായ വി.ആര്. സുധീഷ്, കല്‍പ്പറ്റ നാരായണന്, പി.രാമന്, അന്‍വര്‍ അലി, ഡോ.സോമനാഥന്, മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. അനന്തരവന് സ്വാതി കൃഷ്ണന് ചിതയ്ക്ക് തീക്കൊളുത്തി.
രാവിലെ ഒന്‍പത് മുതല്‍ 11 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ-സാഹിത്യ-സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാര്മര്പ്പിച്ചു.



