തൃശൂർ: ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് വേണ്ടി മതഗ്രന്ധത്തിൽ ഒളിപ്പിച്ച് സിം കാർഡ് കടത്താൻ ശ്രമം. വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണ് സംഭവം. പിഎഫ്ഐ നേതാവ് ഇടുക്കി പെരുവന്താനം സ്വദേശി ടി.എസ്. സൈനുദ്ദീന് നൽകാൻ കുടുംബം കൈമാറിയ ഖുറാനിലാണ് സിം കാർഡ് കണ്ടെത്തിയത്.

കഴിഞ്ഞ മാസം 31നാണ് സംഭവം. സൈനുദ്ദീന്‍റെ കുടുംബാംഗങ്ങൾ ജയിലിൽ എത്തിയപ്പോഴാണ് ഖുറാൻ കൈമാറിയത്. ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ ഖുറാനിൽ സിം കണ്ടെത്തുകയായിരുന്നു. ആരുടെ പേരിലുള്ള സിം കാർഡാണിതെന്നും പരിശോധിക്കുകയാണ്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കും.

ോ​യ​ന്പ​ത്തൂ​ർ കാ​ർ സ്ഫോ​ട​ന​ക്കേ​സി​ൽ വി​യ്യൂ​ർ അ​തി​സു​ര​ക്ഷ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ​ല​രും ഇ​പ്പോ​ഴും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്നി​രി​ക്കെ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക്കു വേ​ണ്ടി ജ​യി​ലി​ന​ക​ത്തേ​ക്ക് സിം ​കാ​ർ​ഡ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് എ​ൻ​ഐ​എ അ​ട​ക്ക​മു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.