ഷിം​ല: സ്വതന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ വോ​ട്ട​ർ എ​ന്ന ഖ്യാ​തി സ്വ​ന്ത​മാ​ക്കി​യ ഹി​മാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി ശ്യാം ​സ​ര​ൺ നേ​ഗി(105) അ​ന്ത​രി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖ​മാ​യ നേ​ഗി, ഹി​മാ​ച​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റി​ലൂ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് വി​ട​വാ​ങ്ങി​യ​ത്.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ കി​ന്നൗ​ർ ജി​ല്ല​യി​ലെ ക​ൽ​പാ ഗ്രാ​മ​ത്തി​ലെ വ​സ​തി​യി​ൽ വ​ച്ച് മ​ര​ണം സം​ഭ​വി​ച്ച​ത്.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ നേ​ഗി, സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​ണ്. 1951-ലെ ​ആ​ദ്യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വോ​ട്ടിം​ഗ് പ്ര​ക്രി​യ ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​ണ് നേ​ഗി​യെ വി​ശേ​ഷ​പ്പെ​ട്ട നേ​ട്ട​ത്തി​ന് ഉ​ട​മ‌​യാ​കാ​ൻ സ​ഹാ​യി​ച്ച​ത്.

1951 ഒ​ക്ടോ​ബ​ർ 23-ന് ​ഹി​മാ​ച​ലി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ ആ​ദ്യ വോ​ട്ട​റാ​യി നേ​ഗി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി. അ​ധ്യാ​പ​ക​നാ​യ ത​നി​ക്ക് മ​റ്റൊ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ന​ൽ​ക​പ്പെ​ട്ട​തി​നാ​ൽ നേ​ര​ത്തെ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന നേ​ഗി​യു​ടെ അ​വ​ശ്യം ക​ൽ​പ​യി​ലെ പോ​ളിം​ഗ് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ദേ​ഹം ആ​ദ്യ വോ​ട്ട​റാ​യ​ത്.

2003 വ​രെ ച​രി​ത്ര നേ​ട്ടം ആ​രെ​യും അ​റി​യി​ക്കാ​തെ ജീ​വി​ച്ച “മാ​സ്റ്റ​ർ​ജി’​യെ സ​ന്ദ​ർ​ശി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് അ​ദേ​ഹ​ത്തെ പൊ​തു​ശ്ര​ദ്ധ‌​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ രാ​ജ്യ​ത്തെ ആ​ദ്യ വോ​ട്ട​റെ​ന്ന നേ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2007-ൽ ​അം​ഗീ​ക​രി​ച്ചു. 2012-ൽ ​കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ നേ​ഗി​യെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ച്ചി​രു​ന്നു.

34 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട് ചെ​യ്ത നേ​ഗി​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന് ഹി​മാ​ച​ൽ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.