ക​ണ്ണൂ​ര്‍: ത​ല​ശ്ശേ​രി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച ആ​റു വ​യ​സു​കാ​ര​ന്‍റെ ഇ​ട​തു വാ​രി​യെ​ല്ലി​ന് ച​ത​വ്. കു​ട്ടി​യു​ടെ മു​തു​കി​ല്‍ നീ​ര്‍​ക്കെ​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

ര​ണ്ട് ദി​വ​സം​കൂ​ടി കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം കു​ട്ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഷ​ഹ്ഷാ​ദി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്ക് ത​ല​ശേ​രി കോ​ട​തി​യാ​ണ് മു​ഹ​മ്മ​ദി​നെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.​നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍​ചി​രി​നി​ന്ന​തി​ന് യു​വാ​വ് കു​ട്ടി​യെ ച​വി​ട്ടി​തെ​റി​പ്പി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.