തി​രു​വ​ന​ന്ത​പു​രം: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത​സ്പ​ർ​ദ്ധ ജ​നി​പ്പി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​തും മ​ത​സ്പ​ർ​ദ്ധ ജ​നി​പ്പി​ക്കു​ന്ന​തു​മാ​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ബാ​ഗി​ൽ​നി​ന്ന് ന​മ​സ്കാ​ര സ​മ​യം രേ​ഖ​പ്പെ​ടു​ത്തി​യ കു​റി​പ്പ് കി​ട്ടി​യെ​ന്നു​ൾ​പ്പെ​ടെ​യു​ള്ള വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.