തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ ത​ല​ശേ​രി​യി​ല്‍ കാ​റി​ല്‍ ചാ​രി​നി​ന്ന​തി​ന് ആ​റ് വ​യ​സു​കാ​ര​നെ ചി​വി​ട്ടി തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

കു​ട്ടി​യോ​ട് കാ​ട്ടി​യ​ത് ക്രൂ​ര​വും മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​പ്പി​ക്കു​ന്ന​തു​മാ​ണ്. അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണ്. കു​ഞ്ഞി​നും കു​ടും​ബ​ത്തി​നും നി​യ​മ​സ​ഹാ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള പി​ന്തു​ണ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.