തൃശൂർ: തെരുവുനായ കുറുകെ ചാടി പരിക്കേറ്റു ചീകിത്സയിലായിരുന്ന സ്ക്കൂട്ടർ യാത്രികൻ മരിച്ചു. ചേറ്റുപുഴ അന്തിക്കാട്ട് വീട്ടിൽ മുരളി (66) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
തൃശൂർ പൂത്തോളിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറിൽ യാത്രചെയ്യുന്പോൾ തെരുവുനായ കുറുകെ ചാടിയതുമൂലം റോഡിൽ വീണ് പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുരളി തൃശൂർ അശ്വിനി ആശൂപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നുരാവിലെ മരിച്ചു.



