ലാഹോർ: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുനേരെ വെടിവച്ച പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്തുവന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രതിയെ അറസ്റ്റ് ചെയ്ത ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും (എസ്എച്ച്ഒ) മറ്റ് ഉദ്യോഗസ്ഥരെയുമാണ് സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ചൗധരി പെർവൈസ് ഇലാഹി ആവശ്യപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. അക്രമിയുടെ വീഡിയോ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഇലാഹി നിർദേശം നൽകി.
പഞ്ചാബിലെ വസീറാബാദ് പട്ടണത്തിൽ ലോംഗ് മാർച്ചിനിടെയാണ് ഇമ്രാനു നേരെ ആക്രമണമുണ്ടായത്. കാലിനു പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. എഴുപതുകാരനായ ഇമ്രാൻ അപകടനില തരണം ചെയ്തു. ഇമ്രാൻ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ ട്രക്കിനു നേർക്കായിരുന്നു അക്രമി വെടിവ ച്ചത്.
ആക്രമണത്തിൽ ഒരു പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി (പിടിഐ) പ്രവർത്തകൻ കൊല്ലപ്പെട്ടു. മുതിർന്ന പാർട്ടി നേതാവ് ഫൈസൽ ജാവേദ് അടക്കം ഏഴു പേർക്കു പരിക്കേറ്റു. ആക്രമണമുണ്ടായ ഉടൻ ഇമ്രാനെ ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പിടിഐ നേതാക്കളെയും പ്രവർത്തക രെയും വസീറാബാദിലെ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. നവേദ് എന്നയാളാണ് ഇമ്രാനെ വെടിവച്ചതെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്തു. ഇരുപതിനു മുകളിൽ പ്രായമുള്ള അക്രമി സൽവാർ-കമ്മീസ് ധരിച്ചിരുന്നു.
കണ്ടെയ്നറിനു സമീപം നടന്ന ഇയാൾ ഇടതുവശത്തുനിന്നു വെടിയുതിർക്കുകയായിരുന്നുവെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്തു. വൻ ജനാവലിക്കൊപ്പമായി രുന്നു ഇമ്രാൻ സഞ്ചരിച്ചിരുന്നത്. അക്രമിയെ അജ്ഞാതകേന്ദ്രത്തിൽ ചോദ്യംചെയ്തുവരികയാണ്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇമ്രാനെ കൊല്ലുകയായി രുന്നു തന്റെ ലക്ഷ്യമെന്ന് അക്രമി പോലീസിനോടു പറഞ്ഞു. രണ്ടു പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണു സൂചന.



