ഗാർലാൻഡ്: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിനെതിരെ കൊലപാതക കുറ്റം ചുമത്തി. കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തിനു ഉത്തരവാദിയായ മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ (25) ആണ് അറസ്റ്റിലായത്.
മാർച്ച് 27ന് ഡെലോസ് ഓടിച്ച പിക്കപ്പ് ട്രക്ക് കാറിൽ ഇടിച്ചാണ് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ഗിൽബെർട്ടോ കാംപോസ് മൊളിനേറോയും ആർട്ടെമിയോ ലിസിയ ബൊലാനോസ് എന്നിവർ മരിച്ചത്. വാഹനമോടിച്ചിരുന്ന മൊളിനേറോ സംഭവസ്ഥലത്തും ബൊലനോസ് ആശുപത്രിയിൽ വച്ചും മരിച്ചതായി പോലീസ് വ്യക്തമാക്കി.
ഡെലോസ് സാന്റോസ് അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അപകടസമയത്ത് ഇയാൾ മെസേജ് അയക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.



