ന്യൂ​യോ​ർ​ക്ക്: സ​ജി എം.​പോ​ത്ത​ൻ, ജേ​ക്ക​ബ് പ​ട​വ​ത്തി​ൽ, വി​നോ​ദ് കെ.​ആ​ർ.​കെ, എ​ബ്ര​ഹാം ക​ള​ത്തി​ൽ ഫി​ലി​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ജി​മോ​ൻ ആ​ന്‍റ​ണി, ജോ​ർ​ജി വ​ർ​ഗീ​സ്, സ​ണ്ണി മ​റ്റ​മ​ന എ​ന്നി​വ​ർ​ക്കെ​തി​രെ ന്യൂ​യോ​ർ​ക്ക് ക്യു​ൻ​സ് കൗ​ണ്ടി സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സ് നി​രു​പാ​ധി​കം ത​ള്ളി കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി. ഫൊ​ക്കാ​ന​യ്ക്ക് എ​തി​രെ​യു​ള്ള കേ​സു​ക​ൾ എ​ല്ലാം ത​ന്നെ കോ​ട​തി ത​ള്ളി​ക്ക​ള​യു​ക​യാ​ണു​ണ്ടാ​യ​ത്.

ഡോ.​മാ​മ്മ​ൻ സി.​ജേ​ക്ക​ബ്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ജി​മോ​ൻ ആ​ന്‍റ​ണി, ജോ​ർ​ജി വ​ർ​ഗീ​സ്, സ​ണ്ണി മ​റ്റ​മ​ന എ​ന്നി​വ​രെ​യും ഫൊ​ക്കാ​ന ഐ​എ​ൻ​സി​നെ​യും പ്ര​തി ചേ​ർ​ത്താ​ണ് ഇ​വ​ർ കേ​സ് കൊ​ടു​ത്തി​രു​ന്ന​ത്. കേ​സി​ലെ പ്ര​ധാ​ന ആ​വി​ശ്യം വാ​ദി​ക​ളാ​യ ഇ​വ​ർ ആ​ണ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക ഐ​എ​ൻ​സി​ന്‍റെ നി​യ​മാ​നു​സൃ​ത​മു​ള്ള ഭാ​ര​വാ​ഹി​ക​ൾ എ​ന്നും ഫൊ​ക്കാ​ന ഐ​എ​ൻ​സി എ​ന്ന വേ​റെ സം​ഘ​ട​ന​യെ പ്ര​ധി​നി​ധി​ക​രി​ക്കു​ന്ന​വ​ർ ആ​ണെ​ന്നും ആ​യി​രു​ന്നു വാ​ദം.

അ​തി​നാ​ൽ പ്ര​തി ചേ​ർ​ക്ക​പെ​ട്ട​വ​രെ ഫെ​ഡ​റേ​ഷ​ന്‍റെ പേ​രും ലോ​ഗ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്നും ത​ട​യ​ണ​മെ​ന്നും, പ്ര​തി​ക​ൾ ഫെ​ഡ​റേ​ഷ​ന്‍റെ പേ​രും ലോ​ഗോ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന്യൂ​യോ​ർ​ക്ക് നോ​ൺ പ്രോ​ഫി​റ്റ് ലോ​യു​ടെ ലം​ഘ​ന​വും ഫെ​ഡ​റേ​ഷ​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ചു വ്യ​ക്തി​പ​ര​വും ബി​സി​ന​സ്സ് സം​ബ​ന്ധ​മാ​യി നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക്കു​ന്നു എ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

അ​തി​നാ​ൽ ജ​ന​റ​ൽ ബി​സി​ന​സ് ലോ ​സെ​ക്ഷ​ൻ 135, സെ​ക്ഷ​ൻ 349 ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം. ന്യൂ​യോ​ർ​ക്ക് കോ​മ​ൺ ട്രേ​ഡ് മാ​ർ​ക്ക് എ​ഗ്രി​മെ​ന്‍റ്, ട്രേ​ഡ് മാ​ർ​ക്കി​ന്‍റെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗം, വ്യ​ക്തി​പ​ര​മാ​യ ബാ​ധ്യ​ത എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഓ​രോ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ​ത് ഒ​രു മി​ല്യ​ൺ ഡോ​ള​ർ എ​ങ്കി​ലും ക​ക്ഷി​ക​ളി​ൽ നി​ന്നും ഈ​ടാ​ക്കി ത​ര​ണം എ​ന്നാ​യി​രു​ന്നു കേ​സി​ന്‍റെ ചു​രു​ക്കം.

എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളെ​യും ഫൊ​ക്കാ​നാ നേ​തൃ​ത്വം ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. പ്ര​തി​ഭാ​ഗം​വ​ക്കി​ൽ ന​ൽ​കി​യ മ​റു​പ​ടി​യു​ടെ വെ​ളി​ച്ച​ത്തി​ൽ കേ​സ് പൂ​ർ​ണ്ണ​മാ​യും ത​ള്ളു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഫൊ​ക്കാ​ന​ക്ക് എ​തി​രെ​യു​ള്ള ര​ണ്ട്‌ കേ​സു​ക​ൾ മു​ൻ​പേ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​ത് മൂ​ന്നാ​മ​ത്തെ കേ​സ്‌ ആ​ണ് കോ​ട​തി നി​രു​പാ​ധി​കം ത​ള്ളു​ന്ന​ത്. സം​ഘ​ട​ന​ക​ളു​ടെ പി​ൻ​ബ​ലം ഒ​ന്നു​മി​ല്ലാ​തെ ഫൊ​ക്കാ​ന​യ്ക്ക് എ​തി​രെ നി​ര​ന്ത​ര​മാ​യി ചി​ല വ്യ​ക്തി​ക​ൾ സ​മാ​ന്ത​ര പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ത്തു​ക​യും പ​ല മാ​ധ്യ​മ​ങ്ങ​ളി​ലും ഫൊ​ക്കാ​ന എ​ന്ന പേ​രി​ൽ വ്യാ​ജ വാ​ർ​ത്ത​ക​ൾ കൊ​ടു​ത്തു ഇ​വ​ർ സം​ഘ​ട​നെ​യെ നി​ര​ന്ത​രം അ​ക്ര​മി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. പ​ക്ഷേ അ​വ​ർ വാ​ദി​ച്ച വാ​ദ​ങ്ങ​ൾ ഒ​ന്നും ത​ന്നെ കോ​ട​തി മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല.

ഈ ​കേ​സി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജോ​ർ​ജി വ​ർ​ഗീ​സ്, മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് , സ​ജി​മോ​ൻ ആ​ന്‍റ​ണി, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ജോ​ൺ പി. ​ജോ​ൺ, കു​ര്യ​ൻ പ്ര​ക്കാ​നം, ബെ​ൻ പോ​ൾ, സ​ജി പോ​ത്ത​ൻ, ജെ​യ്‌​ബു മാ​ത്യു, എ​ബ്ര​ഹാം ഈ​പ്പ​ൻ, സ​ണ്ണി മാ​റ്റ​മ​ന, ഡോ. ​മാ​ത്യു വ​ർ​ഗീ​സ് , ഫൊ​ക്കാ​ന പ്ര​സി​ഡ​ന്റ് ഡോ . ​ബാ​ബു സ്റ്റീ​ഫ​ൻ , സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി , ട്ര​ഷ​ർ ബി​ജു കൊ​ട്ടാ​ര​ക്ക​ര, ജോ​ജി തോ​മ​സ്, വി​പി​ൻ രാ​ജ്, ജോ​യി ഇ​ട്ട​ൻ, അ​ന്ത​രി​ച്ച മ​റി​യാ​മ്മ പി​ള്ള തു​ട​ങ്ങി​യ​വ​രെ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്നു.

ചി​ല വ്യ​ക്തി​ക​ൾ സം​ഘ​ട​ന​ക്കെ​തി​രെ നി​ര​ന്ത​ര​മാ​യി കേ​സ് കൊ​ടു​ക്കു​ക​യും , അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സ​മൂ​ഹ​ത്തി​ൽ ഫൊ​ക്കാ​നാ​ക്ക് എ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ക​യും ന​മ്മു​ടെ സം​ഘ​ട​ന​യെ ഇ​ല്ലാ​താ​ക്കാ​ൻ വേ​ണ്ടി സം​ഘ​ട​ന​ക്കെ​തി​രാ​യി നി​ര​ന്ത​രം ന​ട​ത്തു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ൾ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഈ ​കേ​സു​ക​ളൊ​ക്കെ ഉ​ണ്ടാ​യി​ട്ടും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സം​ഘ​ട​ന​യെ വ​ള​ർ​ത്തു​വാ​ൻ സാ​ധി​ച്ച​ത് ജോ​ർ​ജി വ​ർ​ഗീ​സ്- സ​ജി​മോ​ൻ ആ​ന്‍റ​ണി- സ​ണ്ണി മ​റ്റ​മ​ന – ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് തു​ട​ങ്ങി മു​ഴു​വ​ൻ ടീ​മി​ന്‍റെ നി​സ്വാ​ർ​ത്ഥ പ​രി​ശ്ര​മം കൊ​ണ്ടാ​യി​രു​ന്നു.

ഇ​നി​യും മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ലും ഏ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണം പ്ര​തി​ക്ഷി​ക്കു​ന്നു. ഫൊ​ക്കാ​ന​യെ ത​ള​ർ​ത്തു​വാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ​ക്തി​ക​ളെ ന​മു​ക്ക് ഒ​രു​മി​ച്ചു പ്ര​തി​രോ​ധി​ക്കാം.

ഫൊ​ക്കാ​ന ഒ​ന്നേ​യു​ള്ളു എ​ന്നും അ​തി​നെ​തി​രെ ന​ട​ത്തു​ന്ന​ത് സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​യി കാ​ണു​മെ​ന്നും ഇ​നി​യും അ​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നും സ​മാ​ന്ത​ര പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് എ​തി​രെ നി​യ​മ​പ​ര​മാ​യി ന​ട​പി​ടി​ക​ൾ എ​ടു​ക്കും എ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​നും, സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി , ട്ര​ഷ​ർ ബി​ജു ജോ​ൺ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ വൈ​സ് ചെ​യ​ർ സ​ണ്ണി മ​റ്റ​മ​ന, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ഈ​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു .