ഫിലാഡൽഫിയ: അമേരിക്ക റീജൻ വേൾഡ് മലയാളി കൗൺസിൽ 13-ാമത് കോൺഫറൻസിന് 28 വെകുന്നേരം ആറിന് ന്യൂജഴ്സിയിലുള്ള എപിഎ ഹോട്ടലിൽ തിരശീല ഉയരും. ഞായറാഴ്ച ഉച്ചയ്ക്ക് 11ന് അവസാനിക്കുന്ന കോൺഫറൻസിന്റെ മെഗാ സ്പോൺസർ തോമാർ ഗ്രൂപ്പ് ഉടമ തോമസ് മൊട്ടക്കൽ ആണ്.
കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷം ആദ്യമായി നടക്കുന്ന കോൺഫറൻസിന് നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചെയർമാൻ ഹരി നമ്പൂതിരിയും പ്രസിഡന്റ് ഡോ. തങ്കം അരവിന്ദും ജനറൽ സെക്രട്ടറി ബിജു ചാക്കോയും കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടക്കലും കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പിയും കോചെയർ റെനി ജോസഫ് എന്നിവരും പറഞ്ഞു. റജിസ്ട്രേഷൻ പുരോഗമിക്കുന്നതായും അവർ അറിയിച്ചു.
ബിസിനസുകാരും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും സ്പോൺസേഴ്സ് ആയി മുന്നോട്ടു വരുന്നതുകൊണ്ട് ഈ വർഷം മികച്ച രീതിയിൽ കോൺഫറൻസ് നടത്തുവാൻ സാധിക്കും എന്ന് സംഘാടകർ പറഞ്ഞു. ഇനിയും കോൺഫറൻസിന് റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് റജിസ്റ്റർ ചെയ്യണം. കോൺഫറൻസിനെ സ്പോർട്സ് ഷിപ്പ് കൊണ്ട് സഹായിക്കുന്ന എല്ലാവരോടുമുള്ള നന്ദി കോൺഫറൻസ് കമ്മിറ്റി അറിയിച്ചു.



