കൊച്ചി: കേരളം കാണാനായി പ്രീമിയം വിന്‍റേജ് മോഡൽ വാഹനങ്ങളിൽ ലണ്ടനിൽ നിന്ന് 51 പേർ എത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് വീഡിയോയുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. 1980 കളിലെ പോർഷെ, വോൾവോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികൾ കൊച്ചിയിൽ എത്തിയതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് തേക്കടിയിലേക്കും മൂന്നാറിലേക്കും മനോഹരമായ റോഡുകളിലൂടെയായിരുന്നു ഈ സംഘത്തിന്‍റെ യാത്രയെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് റിയാസ് വിവരിച്ചിട്ടുണ്ട്.

മുഹമ്മദ് റിയാസിന്‍റെ കുറിപ്പ്

നമ്മുടെ കേരളം കാണാൻ പ്രീമിയം വിന്‍റേജ് മോഡൽ വാഹനങ്ങളിൽ ലണ്ടനിൽ നിന്നും 51 പേർ
1980 കളിലെ പോർഷെ, വോൾവോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികൾ കൊച്ചിയിൽ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും നമ്മുടെ മനോഹരമായ റോഡുകളിലൂടെ യാത്ര..