കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ചു വിവിധ ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു ദക്ഷിണ റെയിൽവേ. കന്യാകുമാരി – മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16650, 16649), ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301), തിരുവനന്തപുരം – എറണാകുളം വേണാട് എക്സ്പ്രസ് (16304) എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ മാസം 21 മുതൽ 24 വരെ ട്രെയിനുകൾ ഒരു മിനിറ്റ് നേരം വൈക്കം റോഡ് സ്റ്റേഷനിൽ നിർത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

സമയക്രമം (നവംബർ 21 മുതൽ 24 വരെ)

  • ട്രെയിൻ നമ്പർ 16650 കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് – 9:48 AM/9:49 AM
  • ട്രെയിൻ നമ്പർ 16649 മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് – 2:55 PM/2:56 PM
  • ട്രെയിൻ നമ്പർ 16301 ഷൊർണൂർ – തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് – 6:04 PM/6:05 PM
  • ട്രെയിൻ നമ്പർ 16304 തിരുവനന്തപുരം സെൻട്രൽ – എറണാകുളം വേണാട് എക്സ്പ്രസ് – 9:30 PM/9:31 PM

അതേസമയം പുലർച്ചെ 5:25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് (08.30 ന് കോട്ടയം) എറണാകുളം ടൗൺ വഴി ഷൊർണുർ വരെ സർവീസ് നടത്തുന്ന 16302 വേണാടിന് സ്റ്റോപ്പ്‌ അനുവദിച്ചിട്ടില്ല. രാവിലെ 5:0ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരം വരെ പോകുന്ന 16303 വഞ്ചിനാട് എക്സ്പ്രസിനും സ്റ്റോപ്പ്‌ അനുവദിച്ചിട്ടില്ല.