ഇതുമായി ബന്ധപ്പെട്ട നയത്തിന് ഉത്തര്‍പ്രദേശ് മന്ത്രി സഭ അംഗീകാരം നല്‍കി. ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളില്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ ഫോളോവേഴ്‌സിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പണം ലഭിക്കുക.
കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സമൂഹമാധ്യമത്തിലെ ഫോളോവേഴ്‌സ് അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കിയാണ് പരസ്യം നല്‍കുക. യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് എട്ട് ലക്ഷം, ഏഴ് ലക്ഷം, ആറ് ലക്ഷം, നാല് ലക്ഷം എന്നിങ്ങനെയാണ് നല്‍കുക. എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളില്‍ പ്രതിമാസത്തില്‍ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയായിരിക്കും പണം അനുവദിക്കുക.



