അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് സിറ്റി പോലീസ് കമ്മിഷണല്‍ നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ സിറ്റി എ സി പിക്കാണ് അന്വേഷണ ചുമതല
പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസി പി അറിയിച്ചു. ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടോ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. തൃശൂര്‍ രാമനിലയത്തില്‍ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തള്ളിമാറ്റുകയായിരുന്നു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു.



