അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 29 മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയുന്നതിനായി നിലവിൽ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്.

പത്ത് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു, ഇന്നലെ ഒരാളെ കൂടി തിരിച്ചറിയാൻ സാധിച്ചു.

ഇനി നാല് പേരുടെ കാര്യത്തിൽ കൂടിയാണ് വ്യക്തത വരാനുള്ളത്.

​സംഭവസമയത്ത് 38 പേർ അവിടെ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം അപകടത്തിൽ നശിച്ചുപോയി എന്നത് വസ്തുതയാണ്.

​ഇത്തരം ദുരന്തങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ കൃത്യമായ ചർച്ചകൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

വെടിക്കെട്ടിലെ വലിയ ശബ്ദം ഒഴിവാക്കി, വർണ്ണത്തിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറ്റണം.

ഒളിമ്പിക്സിലൊക്കെ നടത്തുന്നതുപോലെ സുരക്ഷിതവും എന്നാൽ വർണ്ണാഭവുമായ രീതിയിലേക്ക് നമ്മുടെ വെടിക്കെട്ടുകളും മാറേണ്ടതുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഈ വർഷത്തെ പൂരത്തിന്റെ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടന്നും മന്ത്രി കോട്ടയത്ത്‌ പറഞ്ഞു.