ബേൺ : സ്വിറ്റ്‌സര്‍ലന്റില്‍ പൊതുയിടങ്ങളില്‍ ബുർഖ നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്ന ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്തുമെന്നും ഫെഡറൽ കൗൺസിൽ അറിയിച്ചു.

നിയമം സ്വിറ്റ്‌സര്‍ലന്റിലെ എല്ലാ പ്രദേശത്തും ബാധകമായിരിക്കും. സെയിന്റ് ഗാല്ലെന്‍, ടിസിനോ പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിനെ തുടര്‍ന്ന് ഈ നിരോധനം ഇതിനോടകം തന്നെ നടപ്പിലായിക്കഴിഞ്ഞു.സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ബുര്‍ക്ക നിരോധനം എന്ന നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത്.

നേരത്തെ രാജ്യത്ത് മിനാരങ്ങൾ ഉയർത്തുന്നതിനെതിരെയും പാർട്ടി രംഗത്ത് വന്നിരുന്നു.മറ്റു രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പരിസരങ്ങളിലും, നയതന്ത്ര പ്രതിനിധികള്‍ക്കും ഇത് ബാധകമാവില്ല. അതുപോലെ ആരാധനാലയങ്ങള്‍, ആരോഗ്യം, സുരക്ഷ, കാലാവസ്ഥ , വിനോദം, കല തുടങ്ങിയവയുമായി ബന്ധപ്പെട്ടും, പരസ്യത്തിനായും ബുർഖ ഉപയോഗിക്കാം.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദേശീയ കൗൺസിൽ ബുർഖ നിരോധന ബിൽ അവതരിപ്പിച്ചത്. ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്