ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ എ​ട്ടാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച ഷാ​ലു പു​ന്നൂ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി. സു​നോ​ജ് മ​ല്ല​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫി​ലാഡ​ൽ​ഫി​യ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഷാ​ലു​വി​ന് വ​ര​വേ​ൽ​പ്പ് ന​ൽ​കി‌​യ​ത്.

എ​യ​ർ​പോ​ർ​ട്ട് ക​വാ​ട​ത്തി​ൽ ന​ൽ​കി​യ വ​മ്പി​ച്ച സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ഷാ​ലു പു​ന്നൂ​സി​നെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​ക​ളോ​ടു​കൂ​ടി ജി​ജു കു​രു​വി​ള​യു​ടെ​യും ഷൈ​ൻ ജോ​ർ​ജി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ല​യാ​ളി റ​സ്റ്റോ​റ​ന്‍റാ​യ മ​ല്ലു ക​ഫെ​യി​ലേ​ക്ക് ആ​ന​യി​ച്ചു.

റ​സ്റ്റോ​റ​ന്‍റി​ലും ഷാ​ലു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ കാ​ത്തു​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ല​ളി​ത​മാ​യ അ​നു​മോ​ദ​ന ച​ട​ങ്ങി​ന് സു​നോ​ജ് മ​ല്ല​പ്പ​ള്ളി, ജി​ജു കു​രു​വി​ള, ഷൈ​ൻ ജോ​ർ​ജ്, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫോ​മാ പ്ര​വ​ർ​ത്ത​ക​ർ ഷാ​ലു​വി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം വോ​ട്ടാ​യി ഒ​ഴു​കി​യെ​ത്തു​മെ​ന്നും വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അദ്ദേഹം വി​ജ​യി​ക്കു​മെ​ന്നും തങ്ങ​ൾ​ക്ക് ഉ​റ​പ്പാ​യി​രു​ന്നു എ​ന്നും സു​നോ​ജ് മ​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ബെ​ൻ​സ​ൻ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, റോ​യി അ​യി​രൂ​ർ, സ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി കൊ​ച്ചു​മോ​ൻ വ​യ​ല​ത്തും ജി​ജു കു​രു​വി​ള​യും പ​റ​ഞ്ഞു. വി​നോ​ദ്, ടി​നു ചെ​റു​ക​ത്ത​റ, അ​ല​ൻ ജോ​ർ​ജ്, ബ്ലെ​സ​ൻ, വി​ന​യ്, നി​ധി​ൻ, എ​മി​ൽ, മ​നു, ന​ന്ദു, സ​ന്തോ​ഷ്, റോ​യി എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ത​ന്നെ വി​ജ​യി​പ്പി​ക്കു​വാ​ൻ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ൾ ശ്ര​മി​ച്ചെ​ന്നും ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ​വും സ്നേ​ഹ​വും ന​ഷ്‌​ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കു​മെ​ന്നും ഫോ​മ​യു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഷാ​ലു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മ​ല്ലു ക​ഫെ ത​യാ​റാ​ക്കി​യ ഡി​ന്ന​റോ​ടു​കൂ​ടി സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൽ അ​വ​സാ​നി​ച്ചു.