ന്യൂഡ ൽഹി: യുദ്ധത്തിലും ഭീകരാക്രമണത്തിലും മരിക്കുന്നതിനേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിൽ ഇന്ത്യയിൽ മരിക്കുന്നുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി.ഫിക്കിയുടെ (എഫ്‌ഐസിസിഐ) റോഡ് സുരക്ഷാ പുരസ്കാര വിതരണചടങ്ങളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് പദ്ധതികൾക്കായി വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കാത്തതാണ് അപകടമേഖലകളുടെ എണ്ണം വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് പ്രതിവർഷം 5 ലക്ഷം റോഡപകടങ്ങൾ ഉണ്ടാകുന്നു. ഇതിൽ 1.5 ലക്ഷം പേർ മരിക്കുന്നു. മൂന്ന് ലക്ഷത്തോളം പേർക്ക് പരിക്ക് പറ്റുന്നുമുണ്ട്. ദേശീയപാതകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തുന്നതുള്‍പ്പെടെയാണു പരിഹാരമാർഗങ്ങളെന്നും മന്ത്രി പറഞ്ഞു.



