കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരാൾ കൂടിയാണ് രേണു.
രേണു വെഡ്സ് പ്രതീഷ് എന്നെഴുതിയ ഒരു കല്യാണകത്തും കല്യാണവേഷത്തിൽ നിൽക്കുന്ന രേണുവിന്റെ ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രേണു വീണ്ടും വിവാഹിതയായോ എന്ന സംശയമുണ്ടാക്കുന്നതാണ് ഈ ചിത്രങ്ങൾ.
എന്നാൽ, രേണുവിന്റെ പുതിയ ആൽബം ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇത്. കല്യാണപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ രേണുവിനെയാണ് വീഡിയോയിൽ കാണാനാവുക. ‘കരിമിഴി കണ്ണാൽ’ എന്ന ആൽബത്തിന്റെ ഷൂട്ടിങ്ങിനിടെയുള്ള വീഡിയോയാണിത്.
കഴിഞ്ഞദിവസം, ദാസ് കോഴിക്കോടിനൊപ്പം നടുറോഡിൽ ഡാൻസ് ചെയ്യുന്ന രേണുവിന്റെ വീഡിയോയും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നല്ല തിരക്കുള്ള റോഡിലായിരുന്നു ഇരുവരുടെയും റീൽസ് ചിത്രീകരണം. വഴി മുടക്കി റീൽസ് ചിത്രീകരിച്ചതിനു ബൈക്കിൽ പോവുന്ന രണ്ടുപേർ ഇരുവരെയും ശകാരിക്കുന്നതും വീഡിയോയിൽ കാണാം.
വാഹന ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ റീൽ ഷൂട്ട് ചെയ്യാൻ ശ്രമിച്ചവർക്കെതിരെ എംവിഡി നടപടിയെടുക്കണം എന്ന് നിരവധി പേരാണ് കമന്റു ചെയ്തത്. പൊതു റോഡുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന രീതിയിലുള്ള റീൽസ് ചിത്രീകരണം പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നതല്ല എന്ന രീതിയിലുള്ള പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ കാണാം.
നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഇപ്പോൾ അഭിനയത്തിൽ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു. നാടകങ്ങളിലും രേണു സജീവമായി അഭിനയിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം റീലുകൾ വൈറലായതിന് പിന്നാലെ സിനിമകളിൽ നിന്നും അവസരം തേടിയെത്തുന്നുണ്ടെന്നും രേണു വെളിപ്പെടുത്തുന്നു.
https://www.instagram.com/reel/DI-LPEqyjo-/?igsh=ZnMwNmUzaGJ4amRi