ഡാ​ള​സ്: സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ഡാ​ള​സ് സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ​യാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ർ​വിം​ഗ് ടൊ​യോ​ട്ട മ്യൂ​സി​ക് ഫാ​ക്‌​ട​റി​യി​ൽ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് രാ​ഹു​ൽ ഗാ​ന്ധി പ്ര​സം​ഗി​ക്കും. 6,000ല​ധി​കം പേ​ർ​ക്ക് ഇ​രി​പ്പി​ട സൗ​ക​ര്യ​മു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ് എ​ങ്കി​ലും മു​ൻ​കൂ​ട്ടി റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രു​ടെ ക്ര​മം അ​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ മൊ​ഹി​ന്ദ​ർ സിം​ഗ് അ​റി​യി​ച്ചു.