ഫ്ലോ​റി​ഡ: ര​ണ്ട് സ്ത്രീ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ‌ കേ​സി​ലെ പ്ര​തി​യാ​യ വെ​യ്ഡ് വി​ൽ​സ​ണി​ന്(30) ഫ്ലോ​റി​ഡ​യി​ലെ ലീ ​കൗ​ണ്ടി​യി​ലെ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. ക്രി​സ്റ്റി​ൻ മെ​ൽ​ട്ട​ൺ (35), ഡ​യാ​ൻ റൂ​യി​സ് (43) എ​ന്നി​വ​രെ കൊ​ല​പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പ്ര​തി ര​ണ്ട് സ്ത്രീ​ക​ളെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യും വി​ധി പ്ര​സ്താ​വി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി മാ​റി.

വ​ധ​ശി​ക്ഷ​യ്ക്ക് പ​ക​രം ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ക്ക​ണ​മെ​ന്ന് വി​ൽ​സ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ലീ ​ഹോ​ള​ണ്ട​ർ കോ​ട​തി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ആ​ൻ​ഡ്രി​യാ​സ് ഗാ​ർ​ഡി​ന​ർ ഈ ​വാ​ദം ത​ള്ളി​ക്ക​ള​ഞ്ഞു.