ആലത്തൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയിലായി. ചിറ്റിലഞ്ചേരി പാറക്കല്‍കാട് ശിവകുമാര്‍ (51) ആണ് പിടിയിലായത്. 2021ലായിരുന്നു സംഭവം. ജാമ്യമെടുത്ത ശേഷം ശിവകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. താടിയും മുടിയും വളര്‍ത്തി സന്യാസി വേഷത്തില്‍ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ താമസിച്ച് അവിടെ എത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹം നല്‍കിവരികയായിരുന്നു.

പ്രതി ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചു. ഇതിനിടെയാണ് ശിവകുമാര്‍ തമിഴ്‌നാട്ടിലുണ്ടെന്ന രഹസ്യ വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ആലത്തൂര്‍ പൊലീസ് അവിടെ എത്തി പിടികൂടുകയായിരുന്നു. 2021ലെ ഇയാളുടെ രൂപവുമായി ഏറെ വ്യത്യാസം ഉണ്ടായിരുന്നു. ആലത്തൂരിലെത്തിച്ച് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.