കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി മരിച്ചു. ജയപ്രകാശ് കോമത്ത് എന്ന ജെ പി (76) ആണ് മരിച്ചത്.

എറണാകുളം ജില്ലാ,കൊച്ചി മേഖല,ഫോർട്ട് കൊച്ചി യൂണിറ്റ് സീനിയർ അംഗംവും സംഘടനയുടെ പ്രഥമ സംസ്ഥാന കമ്മിറ്റിയിലെ അംഗവും, നിരവധി ജില്ലാ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിയ വ്യക്തിയാണ് ജയപ്രകാശ് കോമത്ത്.

ഇന്ന് കോട്ടയത്ത് മാമൻ മാപ്പിള ഹാളിൽ നടന്ന സംസ്ഥാന സമ്മേളനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം സമ്മേളന നഗരിയിൽ എത്തിച്ച ശേഷം കൊച്ചിയിലേക്ക് കൊണ്ടു പോയി

അദ്ദേഹത്തിൻ്റെ ആര്‍ദ്രം എന്ന ചിത്രം പ്രശസ്തമായിരുന്നു.
തന്റെ സ്റ്റുഡിയോയില്‍ വെള്ളം കോരി നിറയ്ക്കുന്ന ഒരു വൃദ്ധ ആയിരുന്നു മോഡല്‍. മുഖത്ത് ചുളിവുകള്‍ വീഴ്ത്തിയ ഒരു വൃദ്ധയുടെ പോര്‍ട്രയിറ്റ് ചിത്രമായിരുന്നു അത്. ജെപിയുടെ നിര്യാണത്തിൽ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അനുശോചിച്ചു