മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായ്ക്ക് റഷ്യൻ പ്രസിഡൻ്റ് നൽകുന്ന ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് അവാർഡ് വ്യാഴാഴ്ച ന്യൂഡൽഹി റഷ്യൻ എംബസിയിൽ വെച്ച് റഷ്യൻ അംബാസഡർ സമ്മാനിക്കും.
രാജ്യങ്ങൾ തമ്മിലും മതങ്ങൾ തമ്മിലും ഉള്ള സൗഹൃദവും ധാരണയും വളർത്തുവാൻ ഉജ്വലമായ പ്രവർത്തനങ്ങൾ നടത്തുന്ന പ്രഗത്ഭ വ്യക്തികൾക്ക് റഷ്യൻ ഗവൺമെൻ്റ് നൽകുന്ന ഔദ്യോഗിക പുരസ്കാരമാണിത്. മലങ്കര ഓർത്തഡോക്സ് സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന ഊഷ്മളമായ ബന്ധത്തിൽ ഈ അവാർഡ് ഒരു നാഴികകല്ലാവുകയാണ്. 2024 നവംബർ 2 ന് റഷ്യൻ സഭയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഫെയ്ത്ത് ആൻഡ് ഗ്ലോറി ബഹുമതി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് നൽകിയിരുന്നു. അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രീയ-മത-സാമൂഹിക മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കും



