നെയ്യാറ്റിൻകര വെണ്‍പകലിലാണ് സംഭവം. ആണ്‍സുഹൃത്താണ് കൊലപാതകത്തിന് ശ്രമിച്ചത്. ഇരുപത്തെട്ടുകാരിയും വെണ്‍പകല്‍ സ്വദേശിനിയുമായ സൂര്യ ഗായത്രിക്കാണ് കൊടാങ്ങാവിള സ്വദേശി സച്ചുവിന്റെ ആക്രമത്തില്‍ സാരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സൂര്യയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സച്ചു വിവാഹിതനാണെങ്കിലും ഏറെ നാളായി ഭാര്യയുമായി അകന്ന് കഴിയുകയാണ്. ഇതിനിടെയാണ് സൂര്യയുമായി അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ അടുത്തിടെ സൂര്യഗായത്രി മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നു എന്ന് സച്ചുവിന് സംശയമായി. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.