ഇപ്പോള്‍ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയപ്രേരിതമാണ്
ഇക്കാര്യത്തില്‍ പുകമറ സൃഷ്ടിച്ച് കലാപവും ബഹളവും ഉണ്ടാക്കുന്നത് ശരിയല്ല എന്നും മന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഗവണ്‍മെന്റ് ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ലഭിച്ചിട്ടുള്ള പരാതികളില്‍ അന്വേഷണം നടക്കുന്നുമുണ്ട്. മുകേഷ് വിഷയത്തില്‍ പാർട്ടി പ്രതിരോധത്തില്‍ അല്ലെന്നും മന്ത്രി മന്ത്രി കെഎൻ ബാലഗോപാല്‍ വ്യക്തമാക്കി.



